അവധിക്കാല കമ്പ്യൂട്ടർ പരിശീലനം


കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ  ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.  പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ്, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ്, റോബോട്ടിക്‌സ് വീഡിയോ സർവൈലൻസ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും,  വൈബ്രന്റ് ഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ആഗ്മെന്റഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകും. രജിസ്‌ട്രേഷൻ bit.ly/48Goc0z എന്ന ഗൂഗിൾ ലിങ്കുവഴി ചെയ്യാം.  www.tet.cdit.org

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000