വയനാട് മേപ്പാടി ഗവ. പോളിടെക്നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ലക്ചറർ, ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ലക്ചറർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദവും, ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മത്സര പരീക്ഷക്കും, കൂടിക്കാഴ്ചക്കും ഹാജരാകേണ്ടതാണ്.
ഫോൺ : 04936282095, 9400006454

