ട്രേഡ്‌സ്മാന്‍ നിയമനം
കോഴിക്കോട്: സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍, 2026-27 അധ്യയന വര്‍ഷത്തേക്ക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള പിഎസ്‌സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അസ്സല്‍ പ്രമാണങ്ങളുമായി ജൂലൈ രണ്ടിന് രാവിലെ 10.30-ന് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04952383210.