ഏഴാംതരം തുല്യതാ പരീക്ഷക്ക് തുടക്കം
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി. കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽ പഠിതാവിന് ചോദ്യപേപ്പർ നൽകി സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ പി അഹമ്മദുൽ കബീർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സജീന ടീച്ചർ അധ്യക്ഷയായി. സാക്ഷരതാ മിഷൻ ജില്ലാ കോഓഡിനേറ്റർ പി എൻ ബാബു ആമുഖ പ്രഭാഷണം നടത്തി. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി കെ അബ്ദുൽ ഷമീർ ബാവ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നുഷ്ഹത്ത് ടീച്ചർ, വാർഡ് മെമ്പർ കെ ടി മുഹമ്മദലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി നൗഷാദലി, കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി കെ ലുംതാസ്, പ്രേരക് നസീറ, പി ഷെമിത കുമാരി, ടി സി നാരായണൻ, പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
ജില്ലയിൽ ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലായി 100 പഠിതാക്കളാണ് ഏഴാംതരം തുല്യതാ പരീക്ഷ എഴുതുന്നത്. മീഞ്ചന്ത സ്കൂളിൽ പരീക്ഷ എഴുതുന്ന 67കാരി പ്രസന്നയും 65കാരി ജമീലയുമാണ് പ്രായം കൂടിയ പഠിതാക്കൾ. പുത്തൂർ മഠം സ്കൂളിൽ പരീക്ഷ എഴുതുന്ന 14കാരൻ ജിഷ്ണു പ്രണവാണ് പ്രായം കുറഞ്ഞ പഠിതാവ്.