അംഗത്വം പുന:സ്ഥാപിക്കാം


കോഴിക്കോട്: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായം അടക്കുന്നതിന്ന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും പത്ത് രൂപ നിരക്കിൽ പിഴ ഈടാക്കുന്നതാണ്. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാർ കാർഡിന്റെ പകർപ്പ് , ബാങ്ക് പാസ് ബുക്ക് പകർപ്പ്, ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. ഫോൺ : 0495 – 2384006

Leave a Reply

Your email address will not be published. Required fields are marked *