സി ഡിറ്റ് കോഴ്‌സുകൾക്ക് അംഗീകാരം

കോഴിക്കോട്: സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകൾക്ക് നോർക്ക എച്ച് ആർ ഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു.  നോർക്കയുടെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  ഓഫീസുകൾ വഴി സിഡിറ്റ് സർട്ടിഫിക്കറ്റുകൾക്ക് എച്ച് ആർ ഡി അറ്റസ്റ്റേഷൻ ഇനി മുതൽ ലഭ്യമാവും.  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‍വെയർ ആന്റ് നെറ്റ്‍വർക്കിംഗ്,  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ട്രെയിനിംഗ് ഫോർ ടീച്ചേഴ്സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ മാനേജ്മെന്റ്, ഡിപ്ലോമാ ഇൻ ഡെസ്ക്ക്ടോപ്പ് പബ്ലിഷിംഗ്  എന്നീ കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *