ക്വിസ് മത്സരം നടത്തി

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. മാനാഞ്ചിറ ടീച്ചര്‍ എജുക്കേഷന്‍ കോളേജ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയ ടീമുകളാണ് മാറ്റുരച്ചത്. കൊയിലാണ്ടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സികെജി എം എച്ച് എസ് എസ് ചിങ്ങപുരം വിദ്യാര്‍ത്ഥികളായ ശരണ്യാ സായി, അഥീന എസ് സുമേഷ് എന്നിവര്‍ ഒന്നാം സ്ഥാനവും കൊടുവള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൂടത്തായി എസ് എം എച്ച്എസ്എസ്  വിദ്യാര്‍ത്ഥികളായ അഥര്‍വ് ജി കൃഷ്ണ, സൂര്യദേവ് കെ ടി എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും രണ്ടാമതെത്തിയ ടീമിന് 5000 രൂപയുമാണ് പ്രൈസ് മണി. ജില്ലയില്‍ നിന്ന് ഒന്നാം സമ്മാനം നേടിയ ടീം സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും വൈസ് പ്രസിഡണ്ട് നിര്‍വഹിച്ചു.

സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജു മുഖ്യാതിഥിയായി. ജില്ലാ യൂത്ത് കോ ഓർഡിനേറ്റര്‍ ടി കെ സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, യുവജന കമ്മീഷന്‍ ജില്ലാ കോ -ഓർഡിനേറ്റര്‍ അതുല്‍ കെ, ക്വിസ് മാസ്റ്റര്‍ അനൂപ്, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ അമര്‍ജിത്ത്, സിനാന്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000