സൈക്കോളജിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലേക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തെരഞ്ഞെടുത്ത എയ്ഡഡ് കോളേജിലേക്കുമായി ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. അടിസ്ഥാന യോഗ്യത: റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി ഇന്‍ സൈക്കോളജി/അപ്ലൈഡ് സൈക്കോളജി/ കൗണ്‍സിലിങ് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സിലിങ് സൈക്കോളജി). ജീവനി പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സലിങ് മേഖലയിലെ സൈക്കോളജി പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യത. മെയ് 25-ന് രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.