പ്രായോഗിക പരീക്ഷയും അഭിമുഖവും 27 ന്
കോഴിക്കോട്: കെ എ പി ആറാം ബറ്റാലിയനില്‍ ‘കുക്ക്’ തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി മാര്‍ച്ച് 27 ന് പകൽ 11 ന് വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെ എ പി ആറാം ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225 രൂപ. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം സെലക്ഷന്‍ ബോര്‍ഡ് അംഗങ്ങള്‍ മുമ്പാകെ നേരിട്ടെത്തി അഭിമുഖത്തിനും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണമെന്ന് കമാൻഡന്റ് അറിയിച്ചു.