കുഫോസില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. പ്രവേശനം


കോഴിക്കോട്: ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2024 – 25 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം), എം.എസ്.സി (12 വിഷയം). എം.ബി.എ, എം. ടെക്  (5 വിഷയം), പി.എച്ച്.ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് ഫാക്കല്‍റ്റികളുടെ കീഴിലാണ് പി.എച്ച്.ഡി നടത്തുന്നത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍  ‘www.admission.kufos.ac.in’ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എല്ലാ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും രണ്ടു എന്‍.ആര്‍.ഐ  സീറ്റുകള്‍ വീതം ഉണ്ട്. ഈ ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം.  കോഴ്‌സുകള്‍, ഫീസ്. സീറ്റുകളുടെ എണ്ണം എന്നീ വിവരങ്ങള്‍ക്ക് www.kufos.ac.in എന്ന വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18. ഫോണ്‍ – 0484 -2703782, 2700598.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000