കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്സിംഗ് ഓഫീസർ താത്കാലിക തസ്തികയിലേക്ക് ഒരു വർഷത്തെ കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ജനറൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി/ ബി.എസ്.സി നഴ്സിംഗ്. കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി: 18-36. ഉദ്യോഗാർത്ഥികൾ ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ 0495-2355900 എന്ന ഫോൺ നമ്പറിൽ വിളിച്ചോ ഡിസംബർ 27ന് വൈകിട്ട് അഞ്ചിനു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജനുവരി ഒമ്പതിന് രാവിലെ 11 ന് കൂടിക്കാഴ്ച്ച/എഴുത്ത് പരീക്ഷ നടത്തി അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കി നിയമനം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
Related Posts
കെല്‍ട്രോണില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ്
കോഴിക്കോട്: കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. തൊഴിലവസരങ്ങള്‍ക്ക് മതിയായ പ്രായോഗിക പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുക എന്നതാണ് കേരളത്തിലുടനീളമുള്ള കെല്‍ട്രോണ്‍…
സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പാക്കുന്ന പത്ത് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കണ്വെന്ഷണല് ആന്‍ഡ്…
ഐഎച്ച്ആര്‍ഡി സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യത: എസ്എസ്എല്‍സി. അതത് ജില്ലകളിലെ…

