കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റി


കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്ന് (ജൂലൈ 31) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പിആര്‍  ആന്റ്  അഡ്വര്‍ടൈസിംഗ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് അഞ്ച് മുതല്‍ 14 വരെ തിയറി പരീക്ഷകളും 29, 30, 31 തീയതികളില്‍ വൈവയും നടക്കും.  പുതുക്കിയ ടൈം ടേബിള്‍ അക്കാദമി വെബ്സൈറ്റില്‍ ലഭിക്കും.