കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകൾ
കോഴിക്കോട്: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ത്താ അവതരണം, ആങ്കറിങ്, ടെലിവിഷന്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് മീഡിയ, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ് തുടങ്ങിയ മേഖലകളിലാണ് സമഗ്ര പരിശീലനം നല്‍കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകളോടെ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. ഫോണ്‍: 9544958182