എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 17ന് രാവിലെ 10.30  മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള സൈറ്റ് എഞ്ചിനീയര്‍, എച്ച്.ആര്‍, ഡ്രാഫ്റ്റ്മാന്‍, മാര്‍ക്കറ്റിങ് മാനേജര്‍, സ്ട്രക്ചറല്‍ എഞ്ചിനീയര്‍, പ്രോജക്ട് കോഓഡിനേറ്റര്‍, സെയില്‍സ്, കാഷ്യര്‍, റൈഡ് ഓപറേറ്റര്‍, ഹെല്‍പ്പര്‍, ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ്
ഡെവലപ്മന്റ് മാനേജര്‍, ഫിനാന്‍സ് കണ്‍സല്‍ട്ടന്റ്, പ്രിന്‍സിപ്പല്‍, നഴ്‌സിങ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവന്ന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍: 0495 2370176, 2370178.