കോഴിക്കോട് : കേരള ഹയര്‍ സെക്കന്ററി ലാബ് അസിസ്റ്റന്റ് യൂണിയന്‍ പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ 8, 9 തിയ്യതികളില്‍ കോഴിക്കോട് കിംഗ്‌ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ ലാബ് അസിസ്റ്റന്റുമാര്‍ നേരിടുന്ന സര്‍ വീസ് സംബന്ധമായ പ്രശ്‌നങ്ങളായ പരീക്ഷ കാലയളവിലെ നൈറ്റ് വാച്ച്മാന്‍ ചുമതലയില്‍ നിന്നും ഒഴിവാക്കുക, യോഗ്യത നിര്‍ണയ പരീക്ഷക്ക് പകരം പ്രായോഗിക പരിശീലന പരിപാടി നടപ്പാക്കുക, തടഞ്ഞുവെച്ച മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

