ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

കോഴിക്കോട്: ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എൻജിനീയറിങ് ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവും. യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ആറിന്  രാവിലെ 11 ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 237701, 9447335182.