ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: ഗവ. ഐടിഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറെ (എസ്.ഐ.യു.സി.എന്‍ വിഭാഗം/അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍) നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 21ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 237701, 9447335182.