ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 13ന് രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ 3 വര്‍ഷ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പകളും (2 എണ്ണം) സഹിതം എത്തണം. ഫോണ്‍: 9400127797