സൗജന്യ പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട്: കോര്‍പ്പറേഷന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി, ബാങ്ക് പരീക്ഷ, ഐഇഎല്‍ടിഎസ്, എന്‍ട്രന്‍സ് കോച്ചിംഗ്, സിവില്‍ സര്‍വ്വീസ് തുടങ്ങിയ പരീക്ഷാ പരിശീലനങ്ങളില്‍ സൗജന്യ പ്രവേശനം നേടുന്നതിന് യോഗ്യരായ പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസമാണെന്നുള്ള സാക്ഷ്യ പത്രം, രണ്ട് ഫോട്ടോ, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഐഇഎല്‍ടിഎസ് പരീക്ഷകള്‍ക്ക് പ്രവേശനം നേടിയ സ്ഥാപനത്തില്‍ നിന്നും അഡ്മിഷന്‍, ഫീസ് വിവരങ്ങളും ആ വിഭാഗത്തിലെ അപേക്ഷകര്‍ സമര്‍പ്പിക്കണമെന്നും പട്ടികജാതി  വികസന ഓഫീസര്‍ അറിയിച്ചു.  അപേക്ഷ മെയ് 31ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000