ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടനം

കോഴിക്കോട്: സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് കൊയിലാണ്ടിയുടെ കീഴിലെ ജി എച്ച് എസ് എസ് ബാലുശ്ശേരി സ്‌കൂളില്‍ ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനവും സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരവും പക്ഷി നിരീക്ഷണ ക്ലബ്ബ് രൂപീകരണവും സംഘടിപ്പിച്ചു.   സാമൂഹ്യ വന വത്കരണ വിഭാഗം ഉത്തര മേഖല വനം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ജി എച്ച് എസ് എസ് പ്രിന്‍സിപ്പൽ  ഇന്ദു ആര്‍ അധ്യക്ഷത വഹിച്ചു. സത്യപ്രഭ (അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ കോഴിക്കോട്), എ.പി ഇംതിയാസ് (അസിസ്റ്റന്റ്‌റ് കണ്‍സര്‍വേറ്റർ ഒഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍, കോഴിക്കോട് ), ഷൈബു കെ (പി.ടി.എ പ്രസിഡണ്ട്), സജീവ് എം.പി (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് കൊയിലാണ്ടി), സുഹറ പി (ഹെഡ്മാസ്റ്റര്‍, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), പിസി രാജേഷ് മാസ്റ്റര്‍, നയന (ഫോറസ്റ്റ് ക്ലബ്ബ് ലീഡര്‍)  സംസാരിച്ചു. സത്യന്‍ മേപ്പയൂര്‍ ഫോറസ്റ്റ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി പക്ഷി നിരീക്ഷണത്തെപ്പറ്റി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.