ഭിന്നശേഷി പുനരധിവാസ ക്വിസ്: ശ്രീനന്ദ് സുധീഷ് ജേതാവ്

അങ്ങാടിപ്പുറം: റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ് ലി ചലൻജ്ഡ് (റിച്ച്) വടക്കേതിൽ ഹംസ സ്മാരക അഖില കേരള ഭിന്നശേഷി പുനരധിവാസ ക്വിസ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ GMHSS CV ക്യാമ്പസിൽ പഠിക്കുന്ന ശ്രീനന്ദ് സുധീഷാണ് ജേതാവായത്. ഇദ്ദേഹത്തെ റിച്ചിന്റെ 2024 – 25 വർഷത്തെ സ്റ്റുഡന്റ് അംബാസഡറായി നിയമിച്ചു. ഭിന്നശേഷി, പൊതുവിജ്ഞാനം, ആനുകാലികം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്. ഒന്നാം സമ്മാനം 8000 രൂപയും മൊമന്റോയും പ്രശസ്തിപത്രവും നൽകി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയ്ക്ക് എ ഗ്രേഡും തിരുവാതിരയ്ക്ക് ബി ഗ്രേഡും നേടിയ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും റിച്ചിന്റെ സ്ഥാപക ചെയർമാനായ വടക്കേത്തിൽ ഹംസയുടെ ചെറുമകളുമായ തമന്നയെ ചടങ്ങിൽ അനുമോദിച്ചു. റിച്ചിന്റെ വൈസ് ചെയർമാൻ വേണുഗോപാലും എക്സിക്യൂട്ടീവ് ഡയറക്ടർ ഹസീന സാദിഖും ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജിന്റോ സെബാസ്റ്റ്യനും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *