ഭിന്നശേഷി പുനരധിവാസ ക്വിസ് 20ന്

അങ്ങാടിപ്പുറം: റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ്ലി ചലൻജ്ഡ് (റിച്ച്) നേതൃത്വത്തിൽ വടക്കേതിൽ ഹംസ സ്മാരക അഖില കേരള ഭിന്നശേഷി പുനരധിവാസ ക്വിസ് ജനുവരി 20 ന് ശനിയാഴ്ച റിച്ചിൽ നടത്തും. മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. ഭിന്നശേഷി, പൊതുവിജ്ഞാനം, ആനുകാലികം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ്.

ഒന്നാം സമ്മാനം 8000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും ആണ്. ക്വിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9288135135 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.

അന്നേ ദിവസം രാവിലെ കോളേജ് വിദ്യാർത്ഥികൾക്കായി ‘Mental Health & Adolescent Psychology ‘ എന്ന വിഷയത്തിൽ കോട്ടക്കൽ Government Ayurveda Research Institute for Mental Health and Hygiene ലെ മാനസികാരോഗ്യ വിദഗ്ദ്ധ Dr. Aparna P M MD (Ay) നയിക്കുന്ന ക്ലാസ്സും ഉണ്ടായിരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000