തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
കോഴിക്കോട്: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ക്ക് തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് കീഴിലെ KILE IAS അക്കാദമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വീസ് പ്രിലിമിനറി /മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ അസംഘടിത മേഖലയില്‍ പണി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ദൈര്‍ഘ്യം 10 മാസമാണ്. ക്‌ളാസ്സുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന, ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും വാങ്ങിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 20. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും kile.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 8075768537, 0471-2479966, 0471-2309012