ബ്ലാക്ക്സ്മിത്ത് നിയമനം
കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലാക്ക് സ്മിത്തിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എന്‍.ടി.സി/ഐ.ടി.ഐ ഫിറ്റര്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഹെവി വാഹന റിപ്പയര്‍ നടത്തുന്ന ഡീലര്‍ഷിപ്പുകളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 25-45. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം മെയ് 15നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.