ബ്യൂട്ടി തെറാപിസ്റ്റ് കോഴ്സ്


കോഴിക്കോട്: ഗവ. വനിത ഐടിഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട്   മാനേജ്‌മെന്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ബ്യൂട്ടി തെറാപിസ്റ്റിന്റെ ഹ്രസ്വകാല കോഴ്‌സിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എല്‍സി.  കോഴ്‌സ് കാലാവധി മൂന്ന് മാസം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്. ഫോണ്‍:  8086010400, 9539853888.