അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്: എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്സ് (സി.എം.എല്‍.ഡി) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. ആറുമാസത്തെ കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക്   https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാത്തറ സി.ഐ.സി.എസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഫോണ്‍: 04952963607), മാനിപുരം ഹീലിങ് ലൈറ്റ് ഇന്റര്‍നാഷണല്‍  (ഫോണ്‍: 9652502918, 8593864845) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000