സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാം

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. വിശദാംശങ്ങള്‍ www.srccc.in ല്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

സ്റ്റഡി സെന്ററുകൾ:

തച്ചോളി ഒതേനക്കുറുപ്പ് പൈതൃക കളരി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേപ്പയില്‍, വടകര, കോഴിക്കോട് – 673104. ഫോണ്‍: 9061624957.

ഗുരുക്കള്‍ ആയുര്‍വേദ ആശുപത്രിയും കളരി മര്‍മ്മ ചികില്‍സാലയവും, വെള്ളുതാമല, പുതുപ്പണം, വടകര, കോഴിക്കോട്-673105. ഫോണ്‍: 9447126919.