‹

യുവമാധ്യമ ക്യാമ്പ് :  അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങൾക്കും, യുവമാധ്യമ പ്രവർത്തകർക്കും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനം ക്ഷേമ ബോർഡ് 18നും  40 നും മധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ  യുവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും മൂന്ന് പേർക്ക്  പങ്കെടുക്കാം.  താല്പര്യമുള്ളവർ   മാർച്ച് ഒന്നിനകം അവരുടെ ബയോഡേറ്റ kkd.ksywb@kerala.gov.in എന്ന മെയിലിലേക്ക്  അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 0495 2373371

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000