‹

‘ഒരേ ഒരാൾ വി എസ്’ പ്രകാശനം മാർച്ച് 16-ന്


കോഴിക്കോട് : ഒരേ ഒരാൾ വി എസ് എന്ന പുസ്തകം മാർച്ച് 16 ന് ശനിയാഴ്ച വൈകിട്ട് നാലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്യും.

കോഴിക്കോട് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ എ സജീവൻ അധ്യക്ഷത വഹിക്കും. പുസ്തകം ചേമ്പിൽ വിവേകാനന്ദൻ പരിചയപ്പെടുത്തും. എ കെ ശ്രീധരൻ മാസ്റ്റർ ഏറ്റുവാങ്ങും. ജാനമ്മ കുഞ്ഞുണ്ണി, എം ഫിറോസ് ഖാൻ എന്നിവർ സംസാരിക്കും.
 മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി കുഞ്ഞിരാമനാണ് ഗ്രന്ഥം തയ്യാറാക്കിയത്. പ്രശസ്ത സാമൂഹ്യ പ്രവർത്തക കെ അജിതയുടേതാണ് അവതാരിക. വി എസ്സുമായി എൻ സുബ്രഹ്മണ്യൻ നേരത്തേ നടത്തിയ അഭിമുഖം അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പുസ്തക പ്രസാധക സംഘമാണ് പ്രസിദ്ധീകരിക്കുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000