ടാഗോർ ഹാൾ തുറന്നു കൊടുക്കണം

കോഴിക്കോട്: കോർപ്പറേഷൻ ടാഗോർ ഹാൾ എത്രയും വേഗം പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് മുഹമ്മദ് റഫി ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തിലെ
സoഗീത കൂട്ടായ്മകൾക്ക് സംഗീത പരിപാടികൾ നടത്താൻ സൗകര്യപ്രദമായ ഹാളുകൾ നിർമ്മിക്കാൻ പദ്ധതികൾ തയ്യാറാക്കണം. ജൂലായ് 30 ന് റഫിനൈറ്റ് നടത്താനും തീരുമാനിച്ചു

അളകാപുരിയിൽ ചേർന്ന യോഗം മലയാള മനോരമ മുൻ റസി. എഡിറ്റർ കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് മെഹറൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുർഷിദ് അഹമ്മദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുരളി ലുമിനാസ് കണക്കും അവതരിപ്പിച്ചു. കെ വി സക്കീർ ഉസ്സൈൻ, ടി പി എം ഹാഷിറലി, കട്ടയാട്ട് വേണുഗോപാൽ, എൻ സി അബ്ദുള്ളക്കോയ കെ സുബൈർ, കെ സലാം, ഡോ. വി പി ശശിധരൻ, യു അഷറഫ്, നയൻ ജെ ഷാ, പി പ്രകാശ്, സന്നാഫ് പാലക്കണ്ടി, എ പി റാഫി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി
മെഹറൂഫ് മണലൊടി (പ്രസിഡണ്ട് ) കെ സലാം, കെ സുബൈർ, മുർഷിദ് അഹമ്മദ് (വൈ. പ്രസിഡണ്ടുമാർ)
നയൻ ജെ ഷാ (ജന.സെക്രട്ടറി) സന്നാഫ് പാലക്കണ്ടി, എ പി റാഫി, യു അഷറഫ് (സെക്രട്ടറിമാർ ) മുരളി ലുമിനാസ് (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

നയൻ ജെ ഷാ
മെഹറൂഫ് മണലൊടി