മുസ്ലിംകളെക്കുറിച്ച് തെറ്റായ പൊതുബോധം: ഉണ്ണി ആര്‍

കോഴിക്കോട്: മുസ്ലിംകളെക്കുറിച്ചുള്ള തെറ്റായ പൊതുബോധമാണ് കേരളജനതയെ നയിക്കുന്നതെന്ന് ഉണ്ണി ആര്‍. ബഹുസ്വരത വീഴുന്നിടത്ത് മതേതരത്വം വലിയ നുണയാണെന്നും സമൂഹത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും നമ്മുടെ പൊതുബോധമിപ്പോഴും ആ മാറ്റങ്ങളെ സ്വീകരിക്കാന്‍ പ്രാപ്തമാവുന്നില്ലെന്നും ഉണ്ണി ആർ അഭിപ്രായപ്പെട്ടു.
മലബാര്‍ ലിറ്ററേറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ‘മുസ്‌ലിം സുഹൃത്തിന്; മുസ്ലിം സുഹൃത്തില്‍ താത്പര്യമുള്ളവര്‍ക്കും’ എന്ന പുസ്തക പ്രകാശനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകമാനമായ മുസ്‌ലിം പ്രതിനിധാനങ്ങള്‍ക്കെതിരെയുള്ള തിരുത്താണ് പുസ്തകമെന്ന് ടോമി മാത്യു പറഞ്ഞു. ഭൂരിപക്ഷ ഹിന്ദുത്വവാദം സൃഷ്ടിച്ച മുസ്‌ലിം വാര്‍പ്പു മാതൃകകളെ തിരുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്നും ടോമി പറഞ്ഞു.


നവംബർ 30, ഡിസംബർ 1,2,3 ദിവസങ്ങളിൽ കോഴിക്കോട് കടപ്പുറത്ത് ബുക്പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എൺപതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം വിശിഷ്ടാതിഥികൾ സംവദിക്കും. തിര, തുറ, തീരം എന്ന മൂന്ന് വേദികളിലായിട്ടാണ് പരിപാടികൾ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000