‘നിലാവ്’ പി.ടി. റഫീഖ് പുരസ്‌കാരം ജോയ്മാത്യുവിന്
കോഴിക്കോട്: നാടക -സീരിയൽ രചയിതാവും സംവിധായകനുമായിരു ന്ന പി.ടി. റഫീഖിന്റെ ഓർമ്മയിൽ രൂപവത്കരിച്ച നിലാവ് ട്രസ്റ്റിന്റെ ഈവർഷത്തെ പുരസ്കാരത്തിന് നടനും സംവിധായകനുമായ ജോയ്മാത്യു അർഹനായി.
നാലു പതിറ്റാണ്ടിലേറെ നാടക -സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവന മാനിച്ചാണ് അവാർഡ്
സമിതി ജോയ്മാത്യുവിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഓഗസ്റ്റ് 31-ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘ഓർമ്മയിൽ റഫീഖ്’ എന്ന പരിപാടിയിൽ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ സമ്മാനിക്കുമെന്ന് നിലാവ് ട്രസ്റ്റ് സെക്രട്ടറി അൻവർ കുനിമൽ അറിയിച്ചു.