കോഴിക്കോട്: ഇന്ത്യൻ വസ്ത്രങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന ഇന്ത്യൻ ഫാഷൻ സ്ട്രീറ്റ് വാക്ക് 2025 ഇത്തവണ ഫ്രാൻസിലെ പാരീസിലും നെതർലാൻ്റിലെ ആംസ്റ്റർഡാമിലും ഒക്ടോബർ 23 മുതൽ നവംബർ 2 വരെ നടക്കും. പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന റോയൽ ടാസ്റ്റാ കമ്പനിയാണ് സ്ട്രീറ്റ് ഫാഷൻ വാക്കിൻ്റെ സംഘാടകർ.
കഴിഞ്ഞ തവണ മാലിദ്വീപിലെ ബീച്ച് ഫാഷൻ വാക്ക് നടത്തി ശ്രദ്ധ നേടിയിരുന്നു. മുൻവർഷങ്ങളിൽ ലണ്ടൻ നഗരത്തിലും റഷ്യയിലെ മോസ്ക്കോയിലും പരിപാടി നടത്തിയിരുന്നു.
രാജ്യത്തിലെ പ്രമുഖ നഗരത്തിൽ നിന്നും തെരഞ്ഞെടുത്ത 14 സൂപ്പർ മോഡലുകളാണ് ഇന്ത്യൻ വസ്ത്രങ്ങളുടെ പുതുമ ലോകത്തിൻ്റെ മുൻപിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് സൂപ്പർ മോഡലായി തെരഞ്ഞെടുത്തിരിക്കുന്നത് സജിത്ത് വോൾഗയെ ആണ്. കഴിഞ്ഞ 5 വർഷത്തിലേറെ ദുബായിലും കേരളത്തിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ബാംഗ്ലൂർ, ഗോവ ഫാഷൻ ഷോയിലും ഡിസൈനർ ഷോയിലും പേഴ്‌സണൽ സ്റ്റൈലിസ്റ്റും ഇൻ്റർനാഷണൽ മോഡലു മാണ് കോഴിക്കോട് സ്വദേശിയായ സജിത്ത് വോൾഗ. ലണ്ടൻ സ്‌കൂൾ ഓഫ് ഫാഷൻസ്, ദുബായിൽ നിന്നാണ് പഠനം പൂർത്തിയായത്. സജിത്ത് വോൾഗ വൺ ഇന്ത്യ കൈറ്റ് ടീമിൻ്റെ എക്‌സിക്യൂട്ടീവ് അംഗമാണ്.
വാർത്താസമ്മേളനത്തിൽ ആർ. ജയന്ത് കുമാർ, അബ്ദുള്ള മാളിയേക്കൽ, പുത്തൻ വീട്ടിൽ അലി റോഷൻ, സജിത്ത് വോൾഗ എന്നിവർ പങ്കെടുത്തു.
പാരീസ് സ്ട്രീറ്റ് ഫാഷൻ വാക്കിൽ കോഴിക്കോട് സ്വദേശിയും

