ക്ഷീരകര്‍ഷക പരിശീലനം

കോഴിക്കോട്: ബേപ്പൂര്‍ നടുവട്ടത്തുളള  ക്ഷീരപരിശീലന കേന്ദ്രത്തില്‍ കോഴിക്കോട്, മലപ്പുറം,  വയനാട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക്   ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ പരിശീലനം നൽകുന്നു. ജൂലൈ 22 മുതല്‍ 26 വരെയാണ്.   രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ് ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും.
ജൂലൈ 21 ന് വൈകീട്ട് അഞ്ചിനകം 9645922324, 9048376405
നമ്പര്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *