കോഴിക്കോട്: ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്താണ് അപേക്ഷകള്‍ നൽകേണ്ടത്. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി, നേപ്പിയര്‍ പുല്ലാ മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും, പുല്‍കൃഷിക്കു വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ഇതുകൂടാതെ മില്‍ക്ക് ഷെഡ് വികസ- പദ്ധതികള്‍ക്കും അപേക്ഷ നൽകാം. വിവരങ്ങള്‍ക്ക് ബ്ലോക്കുതലത്തിലെ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2371254.
Related Posts
കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ കൃഷിഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു (മാസം 5000 രൂപ വീതം സ്റ്റൈപ്പന്റ്). വി.എച്ച്. എസ് .സി. (അഗ്രി), അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗാനിക് ഫാര്‍മിംഗില്‍…
ക്ഷീര കര്‍ഷകര്‍ക്ക് 8.52 കോടി രൂപ മലബാര്‍ മില്‍മയുടെ ഓണ സമ്മാനം
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി അധിക പാല്‍വിലയും കാലിത്തീറ്റ സബ്സിഡിയുമായി 8.52 കോടി രൂപ നല്‍കും. മലബാര്‍ മേഖലാ യൂണിയന് ഭരണ സമിതി…
ഗ്രാമീൺ ബാങ്ക് യന്ത്രങ്ങൾ നല്കി; ഭിന്നശേഷിക്കാർ ഇനി ഉൽപ്പാദകർ
കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മുതിർന്ന വ്യക്തികളുടെ ശാക്തീകരണത്തിനായി കേരള ഗ്രാമീൺ ബാങ്ക് യുഎൽ കെയർ നായനാർ സദനത്തിലേക്കു സ്പോൺസർ ചെയ്ത ചെറുകിട ഉൽപ്പന്ന നിർമ്മാണ യന്ത്രങ്ങളുടെ…

