കോഴിക്കോട്: വനിത-ശിശു വികസന വകുപ്പിനു കീഴിലെ മേലടി ഐസിഡിഎസ് ഓഫീസിലേക്ക് 2024-25 സാമ്പത്തിക വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം ഫോര്‍ വീലര്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ഉച്ച 12 മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2606700.

