രണ്ട് റാങ്ക് പട്ടികകൾ റദ്ദായി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-ഇ/ടി/ബി) ( കാറ്റഗറി നം: 765/2014) തസ്തികയുടെ റാങ്ക് പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് കെഎസ്എഫ് ഇ യുടെ പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാര്‍ട്ട് ടൈം ജീവനക്കാരുടെ ഇടയില്‍ നിന്നുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്) (Ist എന്‍സിഎ മുസ്ലിം-കാറ്റഗറി നം 105/2023) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി പിഎസ് സി റീജ്യണല്‍ ഓഫീസര്‍ അറിയിച്ചു.