പൂക്കാട് കലാലയം സുവർണ ജൂബിലി: ചുമർച്ചിത്ര പ്രദർശനം തുടങ്ങി
കോഴിക്കോട്: പൂക്കാട് കലാലയം സുവർണ ജൂബിലിയോടനുബന്ധിച്ച് ലളിതകലാ അക്കാദമി ഹാളിൽ പഞ്ചവർണിക എന്ന പേരിൽ ചുമർച്ചിത്ര പ്രദർശനം തുടങ്ങി. പ്രശസ്ത ചുമർച്ചിത്രകാരനും ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പലുമായ എം നളിൻബാബു ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു കെ രാഘവ അധ്യക്ഷത വഹിച്ചു.
കലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ എം ലക്ഷ്മണൻ, പ്രശസ്ത ചുമർച്ചിത്രകാരൻ സതീഷ് തായാട്ട് എന്നിവർ സംസാരിച്ചു. രമേഷ് കോവുമ്മൽ ചിത്രങ്ങൾ പരിചയപ്പെടുത്തി. കലാലയം സെക്രട്ടറി കെ ശ്രീനിവാസൻ സ്വാഗതവും ജനറൽ കൺവീനർ സുരേഷ് ഉണ്ണി നന്ദിയും പറഞ്ഞു.
കലാലയം മ്യൂറൽ വിഭാഗത്തിലെ പഠിതാക്കളായ സി ശാന്തകുമാരി, ഷീജ റഷീദ്, ഷീബ സുലീഷ്, ഹീര സുനിൽ, അയന ടി കെ, അനശ്വര ടി, ശ്രുതി വി പി, റിങ്കുഷ രാജൻ, ഷിബിന മനോജ്, സുരഭി എച്ച് ഗൗഡ, സവീഷ് കുമാർ, ബബീഷ് കൗസ്തുഭം, അഖിൽ സി കെ, ലിജീഷ് കെ എം, ജോബീഷ് എം കെ, അരുൺ ശ്രീ, ബിനീഷ് ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ജൂലൈ 8 വരെ പ്രദർശനം നീണ്ടുനിൽക്കും.