കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2023ല്‍ നടത്തിയ വയര്‍മാന്‍ എഴുത്തുപരീക്ഷ പാസ്സായവര്ക്കായുള്ള ജില്ലാതല ഏകദിന പരിശീലനം ജൂണ്‍ 27ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയറ്റ് ഹാളില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2950002.

