അഷ്റഫ് കോഴിക്കോടിന് ഷിർദ്ദിസായി മന്ദിരത്തിൻ്റെ ആദരം


കോഴിക്കോട്:
‘സംഗീതിക ‘ യുടെ പ്രതിമാസ പരിപാടി
കല്ലായി റോഡ് ഷിർദ്ദി സായി ബാബാ മന്ദിരത്തിൽ
സംഘടിപ്പിച്ചു. കോഴിക്കോട്  ആകാശവാണി മുൻ ആർട്ടിസ്റ്റ്
ഗീതാദേവി വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി ജി സുമേഷ് സംഗീതക്കച്ചേരി അവതരിപ്പിച്ചു. തുടർച്ചയായി 12 മണിക്കൂർ മുഹമ്മദ് റാഫിയുടെ 125 ഗാനങ്ങൾ പാടി റെക്കോർഡ് നേടിയ അഷ്റഫ് കോഴിക്കോടിനെ ചടങ്ങിൽ ആദരിച്ചു.
സായി മന്ദിരത്തിൽ അഷ്റഫ്
” ഷിർദ്ദി വാലേ സായിബാബാ ” എന്ന ഗാനവും പാടി .
തിരുവണ്ണൂർ സ്വാതി കലാകേന്ദ്രത്തിലെ വിദ്യാർത്ഥികൾ സംഗീതാർച്ചന നടത്തി. തപസ്യ ബാലൻ, കെ വി എസ് ബാബു, ആർ ജയന്ത് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *