കോഴിക്കോട്: ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4 (കാറ്റഗറി നമ്പര്‍. 494/2020) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മെയ് 29ന് കോഴിക്കോട് മേഖലാ പിഎസ്സി ഓഫീസില്‍ നടത്തും. അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം രാവിലെ എട്ടിന് കോഴിക്കോട് മേഖലാ ഓഫീസില്‍ ഹാജരാകണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -04952371971.

