വാഹന ഗതാഗത നിയന്ത്രണം


കോഴിക്കോട്: ഓമശ്ശേരി- തോട്ടത്തിന്‍കടവ്- തിരുവമ്പാടി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ എട്ട്)  മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിച്ചു.

തിരുവമ്പാടി നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കല്ലുരുട്ടി- തെച്യാട് വഴി പോകണം.

ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ തെച്യാട് വേനപ്പാറ വഴി പോകണം.

ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമൂഴി വഴിയും തിരിച്ചും പോകണം.

Leave a Reply

Your email address will not be published. Required fields are marked *