അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ ഒരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  www.collegiateedu.kerala.gov.in വെബ്സൈറ്റ് മുഖേന  അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാന്തര ബിരുദവും (ഒബിസി- നോണ്‍ ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക്) എം എഡും നെറ്റ്/പിഎച്ച്ഡി യും വേണം. നെറ്റ്/ പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.

ഇന്റര്‍വ്യൂ മെയ് 22 ന് രാവിലെ 10.30 ന് കോളേജില്‍  നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം ഹാജരാകണം.  ഫോൺ: 0490-2320227, 9567239932.