കോഴിക്കോട്: സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, സി++, ഇലക്ട്രിക്കല്‍ ടെക്നീഷ്യന് ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ ഹ്രസ്വകാല കോഴ്സുകള്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നു.
താല്പര്യമുള്ളവര് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് വന്ന് അഡ്മിഷന് എടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8891370026

