ഇന്ന് നീക്കം ചെയ്തത് 3717 പോസ്റ്ററുകളും ബാനറുകളും


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് ബുധനാഴ്ച ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് ജില്ലയിൽ നീക്കം ചെയ്തത് 3717 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും.

പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 3352 പ്രചാരണ വസ്തുക്കളും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 365 വസ്തുക്കളും ചുവരെഴുത്തും മറ്റുമാണ് നീക്കം ചെയ്തത്.

ഇതോടെ കോഴിക്കോട് ജില്ലയിൽ ആകെ 11,823 പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു. ഇതിൽ സി-വിജിൽ ആപ്പ് വഴി പരാതി ഉന്നയിച്ച 1252 കേസുകൾ ഉൾപ്പെടും. ആപ്പ് വഴി ആകെ 1253 പരാതികളാണ് ലഭിച്ചത്. ഇതിൽ 1205 പരാതികൾ 100 മിനിറ്റിനുള്ളിൽ തീർപ്പാക്കി.