കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് മാർച്ച് 25ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ്സ് പാസായിരിക്കണം. ഏകീകൃത ശമ്പളം-11025 രൂപ. പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ- 0495-2923213

