അങ്ങാടിപ്പുറം: റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഗ്നിറ്റ് വ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ് ലി ചല ൻജ്ഡും (റിച്ച്) യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (YIP) മലപ്പുറവും ചേർന്ന് നടത്തുന്ന ഡൗൺ സിൻഡ്രോം ദിനാചരണവും ബോധവൽക്കരണ ക്ലാസും മാർച്ച് 21 വ്യാഴാഴ്ച്ച രാവിലെ 10 ന് റിച്ചിൽ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോളേജ് വിദ്യാർത്ഥികൾക്കായി ‘The models of disability management’ എന്ന വിഷയത്തിൽ റിച്ചിന്റെ ഡയറക്ടർ വി സീനത്ത് ഹംസയും ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജിന്റോ സെബാസ്റ്റ്യനും ബോധവൽക്കരണ ക്ലാസ്സ് നയിക്കും. ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9288135135 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

