കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ് II എൻ സി എ – വിശ്വകർമ (കാറ്റഗറി നം. 552/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗ്യാർത്ഥികൾക്കുളള അഭിമുഖം മാർച്ച് 13 രാവിലെ 10.30 ന് പാലക്കാട് ജില്ലാ പി.എസ് സി ഓഫീസിൽ നടത്തുമെന്ന് പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും, തീയ്യതിയിലും, അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പിഎസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495 2371971.

