അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ അക്കൗണ്ട്സ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്ത് മുൻപരിചയമുളള അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 18ന് വൈകുന്നേരം മൂന്ന് മണിക്കുളളിൽ കോഴിക്കോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ലഭിക്കേണ്ടതാണ്.  ഫോൺ : 0495 2377188.