കോഴിക്കോട്: റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഈസ്റ്റ്ഹില്‍ – ചക്കരോത്ത് കുളം റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഈസ്റ്റ്ഹില്‍ ജംഗ്ഷന്‍ മുതല്‍ ചക്കോരത്തുകുളം റോഡ് വരെയും, കണ്ണൂര്‍ റോഡ് മുതല്‍ വെസ്റ്റ്ഹിൽ എഞ്ചിനീയറിംഗ് കോളേജിന് മുന്‍ഭാഗത്തു കൂടെയുളള 300 മീറ്റർ ഈസ്റ്റ്ഹില്‍ ചക്കരോത്ത് കുളം റോഡ് ജംഗ്ഷന്‍ വരെയും റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാർച്ച് രണ്ട് മുതൽ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കോഴിക്കോട് നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

